Showing posts with label HOME. Show all posts
Showing posts with label HOME. Show all posts

Friday, 6 September 2013

ചരിത്രമുറങ്ങുന്ന ചെത്തിലാത്തിലെ കുന്നുകള്‍

ചരിത്രമുറങ്ങുന്ന ചെത്തിലാത്തിലെ കുന്നുകള്‍

       നമ്മുടെ ദ്വീപിന്‍റെ വടക്ക് ഭാഗത്തുള്ള കാക്കാചാലിനടുത്തുള്ള “പറങ്കിയ” കുന്നിനും , തൊട്ടടുത്ത് ബീരാംപള്ളിക്കടുത്തുള്ള നേര്‍ച്ച” കുന്നിനും കഥകള്‍ ഏറെ പറയാനുണ്ട് .
       പണ്ട് അമിനി ദ്വീപി ല്‍ പോര്‍ച്ചുഗീസുകാരെ പാമ്പിന്‍ വിഷം നല്‍കി കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ ദ്വീപിലേക്ക് പുറപ്പെട്ട പറങ്കികള്‍ ആദ്യം എത്തിയത് നമ്മുടെ ദ്വീപിലായിരുന്നു. ഇവിടെ അ വര്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. അവര്‍താമസിച്ച കുന്നിനാണ് പിന്നീട് “പറങ്കിയ”ക്കുന്ന് എന്നപേരിലറിയപ്പെട്ടത് .
       ഇവര്‍ ആക്രമണം നടത്തുമ്പോള്‍ തൊട്ടടുത്ത കുന്നില്‍ ഒരു സൂഫി ധ്യാനത്തിലായിരുന്നു. ആക്രമണ വിവരമറിഞ്ഞ അദ്ദേഹം കയ്യി ല്‍ കിട്ടിയ കമ്പും ഉളിയും ഉപയോഗിച്ച് പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. ആയുധ ധാരികളായ പറങ്കികളുമായി ഏറ്റുമുട്ടിയ അദ്ദേഹത്തിന് ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. അദ്ദേഹത്തെ അവര്‍ വധിച്ചു. ആ ധീര യോദ്ധാവിന്‍റെ പേരായിരുന്നു “ആശീ അലി” അദ്ദേഹം ധ്യാനത്തിലിരുന്ന കുന്നിനെ “നേര്‍ച്ച”ക്കുന്ന് എന്ന പേരിലറിയപ്പെട്ടു .


അവലംബനം - ചെത്ത് ലാത്ത് ദ്വീപ് ചരിത്രത്താളുകളി ല്‍  : കെ.ബാഹിര്‍

ലക്ഷദ്വീപ് ചരിത്രം തേടി തിലാക്കം ഹൗസ്

ലക്ഷദ്വീപ് ചരിത്രം തേടി തിലാക്കം ഹൗസ്

       ലോകചരിത്രവും ഭാരതചരിത്രവും കേരള ചരിത്രവും പഠിക്കുന്ന നമ്മള്‍ക്ക് നമ്മുടെ സ്വന്തം നാടായ ദ്വീപിനെകക്കുറിച്ച് പഠിക്കാന്‍ അവസരം കിട്ടാതെയാവുകയാണല്ലോ?. ചിറക്കലും അറക്കലും പറങ്കികളും കൈയ്യടക്കി വാണ നമ്മുടെ ഇരുളടഞ്ഞ ചരിത്രം തേടാന്‍ തിലാക്കം ഇന്‍ഫോ തയ്യാറാവുന്നു.

തിലാക്കം ഇന്‍ഫോയിലെ ഇന്നത്തെ ചരിത്ര വിഷയം

തിലാക്കം ദ്വീപിന്‍റെ പിറവി   :

 കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍പേനി ദ്വീപ് ഇന്ന് നമ്മള്‍ കാണുന്നതിനേക്കാളും വളരെ വലിയ ഒരു ദ്വീപായിരുന്നു. എന്നാല്‍       1557-ല്‍ ഉണ്ടായ കൊടുങ്കാറ്റിലെ കൂറ്റന്‍ തിരമാല കല്‍പേനി ദ്വീപിന്‍റെ വടക്ക് ഭാഗത്തെ 5 ചെറു തുരുത്തുകളാക്കി മാറ്റി. ഇതിലൊന്നാണ് തിലാക്കം. കല്‍പേനി ദ്വീപില്‍നിന്ന് 15 മിനിറ്റ് ബോട്ട് യാത്രാ ദൂരമുള്ള ഈ തുരുത്ത് ഇന്ന്‍ വിനോദ സഞ്ചാരികളുടെ ആകര്‍ഷണീയ കേന്ദ്രമാണ്.


അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു



ചെത്ത്ലാത്ത്- വിവിധ ദ്വീപുകള്‍ക്കൊപ്പം ചെത്ത്ലാത്തും അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ഗവ.സീനി.ര്‍ സെക്കണ്ടറിയില്‍ രാവിലെ പ്രിന്‍സിപ്പാള്‍ ശ്രീ.മുഹമ്മദ് ശാഫിയുടെ പതാകയുയര്‍ത്തിയതോടെ ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. ശേഷം പൊതു യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി   ശ്രീ.ഇ.അഷ്റഫ് (TGT) സ്വാഗതവും SDO ശ്രീ.യൂസഫ് അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. ശേഷം ചെയര്‍പേഴ്സണ്‍ ശ്രീ.എ.ഹസ്സന്‍ ഉത്ഘാടനപ്രസംഗവും തുടര്‍ന്ന് ബിത്രാ ദ്വീപുകാരുടെ ചിരകാലാഭിലാഷമായ വിദ്യാര്‍ത്ഥി ഹോസ്റ്റലിന്റെ ഔദ്യോഗിക ഉത്ഘാടനവും നിര്‍വ്വഹിച്ചു. തുടര്‍ന്ന് SMC അംഗങ്ങളും, ശ്രീമതി. എം.സി. ഹിസ്ബുന്നീസ (PGT) യും    ആശംസാ പ്രസംഗം നടത്തി. ശ്രീമതി.ഹുമൈറത്ത് ടീച്ചര്‍ പരിപാടിക്ക് നന്ദിയും പറഞ്ഞു.പരിപാടിയില്‍ ജോലിയില്‍ നിന്ന് വിരമിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ രാവിലെ അധ്യാപകര്‍ക്കായി ആശംസാ കാര്‍ഡുകള്‍ നല്‍കി. മറ്റുചിലര്‍ പോസ്റ്ററുകള്‍ തയ്യാറാക്കി തങ്ങള്‍ക്ക് അധ്യാപകരോടുള്ള സ്നേഹം അറിയിച്ചു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി അധ്യാപകദിന പത്രം തയ്യാറാക്കിയായിരുന്നു ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരിപാടിക്കെത്തിയത്. (വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

സെപ്തംബര്‍ 5 അധ്യാപക ദിനം

സെപ്‌റ്റംബര്5അധ്യാപനത്തിന്റെ ആചാര്യനായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാര പ്രണമിക്കാനുമുള്ള സുവര്‍ണദിനം ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റെയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം 1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പടുകയും 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.

“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.

''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.

ഡോ: എസ്.രാധാകൃഷ്ണന്‍  ചില   പ്രത്യേകതക

  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു.
  • ഏറ്റവും കൂടുത കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.
  • ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
  • തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
  • ഇന്ത്യയി ആദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.(1962)
  • ആന്ധ്രാ- ബനാറസ് സവ്വകലാശാലകളി വൈസ് ചാസലറായിരിക്കുകയും ഓക്സ്ഫോഡ് സവ്വകലാശാലയി പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.
  • യുണസ്കോയി ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനി ഇന്ത്യയുടെ അമ്പാസഡ എന്നീ സ്ഥാനങ്ങ വഹിച്ചിട്ടുണ്ട്.
  • ഇന്ത്യ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കത്താവ്.

Thursday, 27 June 2013

വിദ്യാര്‍ത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്തു.

ചെത്ത്ലാത്ത് :  22.06.2013 ചെത്ത്ലാത്ത്   ഗവര്‍മെന്‍റ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന  യോഗത്തില്‍ 2013-14  വര്‍ഷത്തേക്കുള്ള  വിദ്യാര്‍ത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്തു.  തെരഞ്ഞെടുത്ത  വിദ്യാര്‍ത്ഥി പ്രതിനിധികള്‍  24.06.2013  തിങ്കളാഴ്ച  അസംബ്ലിയില്‍ വെച്ച്  സത്യപ്രതിജ്ഞ  ചൈയ്തു.

    

            തെരഞ്ഞെടുത്ത  വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

NISAMUDEEN. P.P  XII B  ( SCHOOL CAPTAIN )

HASHIMA. MK XII-A  ( VICE CAPTAIN )

SALMANUL FARIS  XII-B (Sports Captain)

FATHIMATHU SUHRA. M.C  XI A ( Literary Secretary)

SABIRALI. SB   X-A  ( Literary Joint Secretary 

THILAKKAM INFO WEBSITE INAUGURATED

തിലാക്കം ഇന്‍ഫോയിലേക്ക് സ്വാഗതം
        സാങ്കേതികവിദ്യയുടെ വിസ്ഫോടനാത്മകമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ഇതിലൊന്നായ വിവര സാങ്കേതിക വിദ്യയുo അനുദിനം വികസിക്കുകയും ജീവിതത്തിന്‍റെ സമസ്ത മേഘലകളിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയും ചെയ്യൂന്നു . കപ്പല്‍ യാത്രമുതല്‍ ബഹിരാകാശ സഞ്ചാരം വരെയും കണക്ക് കൂട്ടല്‍ മുതല്‍ ശസ്ത്രക്രിയ വരെയും ഇതിന്‍റെ ആഴവും പരപ്പും ചെന്നെത്തി നില്‍ക്കുന്നു . സാമൂഹിക ജീവിതത്തിന്‍റെ സമസ്ത മേഘലകളെയും സ്പര്‍ശിക്കുന്ന ഒരു വിഷയം എന്ന നിലക്ക് ഐ.സി.ടി യെ കുറിച്ചുള്ള അറിവ് ഏവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു .
കമ്പ്യൂട്ടര്‍ നിരക്ഷരത വ്യക്തികളെ കപ്യൂട്ടര്‍ സാക്ഷര സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താനും പാര്‍ശ്വ വല്‍ക്കരിക്കാനും ഇടവരുത്തിയുട്ടുണ്ട് . പൊതുജീവിതത്തില്‍ നൂതനസാങ്കേതികവിദ്യയുടെ വര്‍ധിച്ച് വരുന്ന ഉപയോഗം കമ്പ്യൂട്ടര്‍ നിരക്ഷരരെ ദോഷകരമായി ബാധിക്കാനിടവരുത്തുന്നു. വിവരവിനിമയ സാങ്കേതികവിദ്യയുടെ പഠനത്തിന് പ്രാഥമികമായി നേടേണ്ടത് കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തിക്കുവാനുള്ള പരിജ്ഞാനമാണ് .
       ഐ.സി.ടി. യെക്കുറിച്ച് അറിവ് നേടാനും ഉപയോഗിക്കാനുമുള്ള  അവസരം ഒരുക്കുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി  House ആക്റ്റിവിറ്റീസിന്റ്റെ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി തിലാക്കം HouseTHILAKKAM INFO”  എന്ന വെബ്സൈറ്റ് നിര്‍മിച്ചിരിക്കുന്ന സന്തോഷ വാര്‍ത്ത നിങ്ങളെവരേയും അറിയിക്കുന്നു . അറിവിന്‍റെ പങ്കുവെക്കലില്‍ ഐ.സി.ടി. ക്കുള്ള പ്രാധാന്യം തിരിച്ചരിയുന്നതോടൊപ്പം സ്വയം പഠനത്തിനുള്ള ഒരു ഉപാധിയായി ഇത് പ്രായജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
വെബ് സൈറ്റില്‍ പ്രസിദ്ദീകരിക്കേണ്ട വിവരങ്ങള്‍ THILAKKAM HOUSE nte e-mail അഡ്രസ്സില്‍ അയച്ചു തരാന്‍ താത്പര്യപ്പെടുന്നു .
websitethilakkaminfo.blogspot.com

Wednesday, 26 June 2013

വായനയുടെ മഹത്വം

ജൂണ്‍ 19 - 25  വായനാ വാരം

വായിച്ചാല്‍ വളരുംവായിച്ചില്ലെങ്കിലും വളരും… 
വായിച്ചാല്‍ വിളയുംവായിച്ചില്ലെങ്കില്‍ വളയും

            വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേമനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല എന്നു തീര്‍ച്ചയാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്‍ക്കുക.
            പുസ്തകങ്ങളെ ഗുരുവായും വഴികാട്ടിയായും നമ്മള്‍ സങ്കല്‍പ്പിച്ചുപോരുന്നു. ഈ ഗുരുക്കന്‍മാര്‍ നമുക്കു തരുന്ന അറിവുകള്‍ക്ക് അറ്റമില്ല. പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അറിവുകള്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. അറിവുകളും അനുഭവങ്ങളും നിറഞ്ഞ എത്രയെടുത്താലും തീരാത്ത പവിഴമണികളാണ് പുസ്തകങ്ങള്‍ നമുക്ക് നല്‍കുന്നത്.
            വായിച്ചാല്‍ വിളയുംഇല്ലെങ്കില്‍ വളയും എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ വായിച്ചാലും വളയും. ഇതെങ്ങനെയെന്നാണോനിലവാരമില്ലാത്ത നേരംകൊല്ലികളായ ഉള്ളിത്തൊലി ചവറുകള്‍, പൈങ്കിളികള്‍,വെറും വായനയ്ക്ക് ഉപയോഗിക്കുന്ന ചന്തസാഹിത്യം,മഞ്ഞപ്പത്രങ്ങള്‍ എല്ലാം ഈ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടുകൂടിയാണ് വായനയില്‍ ഒരു തിരഞ്ഞെടുപ്പ് വേണമെന്നു പറയുന്നത്. ചരിത്രംശാസ്ത്രംപൊതുവിജ്ഞാനം എന്നിങ്ങനെയുള്ള മേഖലകളിലെ പുസ്തകങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു വായിക്കണം.

വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

ദ്വീപില്‍ പിറന്ന പ്രധാന പുസ്തകങ്ങള്‍

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ പുസ്തകം
ലക്ഷദ്വീപ് ചരിത്രം(പി..കോയക്കിടാവ് കോയ കല്‍പേനി)
ലക്ഷദ്വീപ് കലാ അക്കാദമി അവാര്‍ഡിന് അര്‍ഹമായ ഗ്രന്ഥങ്ങള്‍ :-പായോടം (ഹംസക്കുട്ടി മാസ്റ്റര്‍ അഗത്തി), അറബിക്കടലിലെ കഥാഗാനങ്ങള്‍ (ചമയം ഹാജാഹുസൈന്‍ കില്‍ത്താന്‍), കിളുത്തന്‍ ദ്വീപിലെ കാവ്യപ്രപഞ്ചം(കെ.ബാഹിര്‍ കില്‍ത്താന്‍)
ചരിത്രം
ലക്ഷദ്വീപ് ചരിത്രം(പി..കോയക്കിടാവ് കോയ കല്‍പേനി),ദ്വീപോല്‍പത്തി, (പി..പൂക്കോയാ കല്‍പേനി), ലക്ഷദ്വീപ് നൂറ്റാണ്ടുകളിലൂടെഹസ്രത്ത് ഉബൈദുള്ളയും ലക്ഷദ്വീപും(ഡോ.എന്‍.മുത്തുകോയ ആന്ത്രോത്ത്),ഹസ്രത്ത് ഉബൈദുള്ളമദനിയും അറബിക്കടലിലെ പവിഴ ദ്വീപുകളും, ശൈഖും ത്വരീഖത്തും, പുത്തന്‍ പ്രസ്ഥാനക്കാരുമായുള്ള ബന്ധം (ഡോ.പി.എസ്.എം.ബുര്‍ഹാനുദ്ധീന്‍),സാഗരതീരത്തെ പൈതൃകം തേടി (എന്‍.കോയാ കില്‍ത്താന്‍),ലക്ഷദ്വീപ് ചരിത്രവും ഭരണവും ഒരു സമഗ്ര പഠനം(കെ.എന്‍.കാസ്മിക്കോയ ചെത്ത്ലാത്ത്), തുരുത്തുകളുടെ ചരിത്രം(ഡോ.സയിദ് മൂസാക്കാട കല്‍പേനി), മിസ്റാവ്-കടമത്ത് ദ്വീപിലെ വിദ്യാഭ്യാസ ചരിത്രം (കാലിക്കറ്റ് യൂണിവേഴ്സിറ്റിസെന്റര്‍ കടമത്ത്), രക്ഷയും  ആന്ത്രോത്ത് ദ്വീപും, ലക്ഷദ്വീപും ഉബൈദുള്ളയും, മഹാന്മാരായ ഔലിയാക്കളും ആന്ത്രോത്ത് ദ്വീപും, (ഡോ.ഫത്തുഹുദ്ധീന്‍ ആന്ത്രോത്ത്)
ലേഖന സമാഹാരം
ലക്ഷദ്വീപ് ഇന്ന് ഇന്നലെ (പി.സാബ്ജാന്‍ അമിനി),സാഗരദ്വീപിന്റെ സാംസ്ക്കാരിക മുഖം(കെ.ബാഹിര്‍ കില്‍ത്താന്‍) , പച്ചത്തുരുത്തുകള്‍(പള്ളിക്കണ്ടി ആറ്റക്കോയ മാസ്റ്റര്‍ കവരത്തി), ചരിത്രമുറങ്ങുന്ന തുരുത്തുകള്‍മുള്ളും മുനയും, ദ്വീപോടങ്ങള്‍ (ടി.ടിഇസ്മാഇല്‍ കില്‍ത്താന്‍),ആന്ത്രോത്ത് ദ്വീപും സലഫിസവും പണ്ഡിതന്മാരുടെ അതിക്രമവും, പുത്തനാശയവും കുപ്രചരണവും (ഡോ.ഫത്തുഹുദ്ധീന്‍ ആന്ത്രോത്ത്)
യാത്രാ വിവരണം
എന്റെ തീര്‍ത്ഥയാത്രകള്‍ (എന്‍.കോയാ കില്‍ത്താന്‍)
കഥകള്‍
ലക്ഷദ്വീപിലെ രാക്കഥകള്‍ലക്ഷദ്വീപിലെ നാടോടിക്കഥകള്‍(ഡോ.എം.മുല്ലക്കോയ), കടലിലെ കഥകള്‍(യു.സി.കെ.തങ്ങള്‍),പായോടംകോണാട്ട്കടല്‍ (ഹംസക്കുട്ടി മാസ്റ്റര്‍ അഗത്തി),കീളാബാക്കാറ്റ്(മജീദ് മലേഹാ കില്‍ത്താന്‍), ഉപദ്വീപില്‍ കുറേ ദ്വീപുകള്‍ (ചമയം ഹാജാഹുസൈന്‍ കില്‍ത്താന്‍), സാഗര കഥകള്‍(ലക്ഷദ്വീപ് കലാ അക്കാദമി)
നോവല്‍
കോലോടം(എന്‍.ഇസ്മത്ത് ഹുസൈന്‍ കില്‍ത്താന്‍), Rain in the Island (സുനിത ഇസ്മയില്‍ മിനിക്കോയി)
പാട്ട്/കവിത
കിളുത്തന്‍ ദ്വീപിലെ കാവ്യപ്രപഞ്ചം(കെ.ബാഹിര്‍ കില്‍ത്താന്‍),അറബിക്കടലിലെ കഥാഗാനങ്ങള്‍ (ചമയം ഹാജാഹുസൈന്‍ കില്‍ത്താന്‍), പൊന്‍ കിരണങ്ങള്‍തിരമാല (ടി.ടിഇസ്മാഇല്‍ കില്‍ത്താന്‍), ബീക്കുന്നിപ്പാറ(എസ്.എസ്.കെ കവരത്തി), മരതകം(ലുഖ്മാനുല്‍ ഹഖീം അമിനി)
ജീവചരിത്രം
അദ്ദേഹം ദ്വീപ് കാരനായിരുന്നു (എന്‍.കോയ കില്‍ത്താന്‍), മുഹമ്മദ് ഖാസിം വലിയുള്ളാഹി()(കണ്ടാംകലം കുഞ്ഞിക്കോയ തങ്ങള്‍ കവരത്തി),മുഹമ്മദ് ഖാസിം വലിയുള്ളാഹി()(പൂക്കോയാ മാസ്റ്റര്‍ ആന്ത്രോത്ത്), കടല്‍ത്തീരത്തെ ത്യാഗീവര്യന്‍ (ഡോ.അലിഅസ്ഹര്‍ അമിനി), സാഗര കവി ഉലാമുഹമ്മദ് മുസ്ലിയാര്‍ തങ്ങള്‍ (ഫക്കീര്‍ ഭായി കില്‍ത്താന്‍, സഈദ് (സയിദ് ഹാമിദ് ആന്ത്രോത്ത്) 
നിഖണ്ഡു
ജസരി-ലക്ഷദ്വീപ് ഭാഷാ നിഖണ്ഡു(പൂക്കുട്ടി മുഹമ്മദ് കോയ കവരത്തി), മഹല്‍ ഭാഷാ പഠന സഹായി (എഫ്.ജി മുഹമ്മദ് മിനിക്കോയി), ലക്ഷദ്വീപ് പ്രാദേശിക ഭാഷാ നിഖണ്ഡു (കലാ അക്കാദമി),
വിജ്ഞാനംക്വിസ്സ്
നാവിക ശാസ്ത്രംകാത്കുത്ത് (പി..കോയക്കിടാവ് കോയ കല്‍പേനിമര്‍ജാന്‍ (ടി..കുഞ്ഞി കില്‍ത്താന്‍), തെക്കന്‍ ദ്വീപുകള്‍,നിയമത്തിന്റെ വഴിയിലൂടെ (ചമയം ഹാജാഹുസൈന്‍ കില്‍ത്താന്‍),ലക്ഷദ്വീപ് ക്വിസ്സ് (പി.പൂക്കോയ കടമത്ത്), വാജിബാത്ത് മാല വിശദീകരണം (സയ്യിദ് ശിഹാബുദ്ധീന്‍ കോയാ തങ്ങള്‍ ആന്ത്രോത്ത്), ചന്ദ്രമാസപ്പിറവി (അലിമണിക്ഫാന്‍ മിനിക്കോയി), സ്വര്‍ഗ്ഗത്തിലെ വിഷേശങ്ങള്‍ (ഹംസക്കോയ.കെ.എം. ചെത്ത്ലാത്ത്)

വായനദിനം ആചരിച്ചു


ചെത്ത്ലാത്ത് : ഗവര്‍മെന്‍റ് സീനിയര്‍ സെക്കണ്ടറി സ്കൂള് തിലാക്കo HOUSE , വായനാ ദിനത്തോടനുബന്ദിച്ചു തയ്യാറാക്കിയ പോസ്റ്റര്‍ പ്രദര്‍ശനത്തിന്റ്റേ യും ഇന്‍ഫോ ബുള്ളറ്റിന്‍ ബോര്‍ഡിന്‍റെയും ഉത്ഘാടനം ശ്രീ. എം.കെ മുഹമ്മദ് ശാഫി പ്രിന്‍സിപ്പാള്‍ നിര്‍വഹിച്ചു . ജൂണ്‍ 19 മുതല്‍ 25 വരെ വായന വാരമായി ആഘോഷിക്കാനും തീരുമാനിച്ചു.



                  ശ്രീ. എം.കെ മുഹമ്മദ് ശാഫി പ്രിന്‍സിപ്പാള്‍  ഉത്ഘാടനം ചെയ്യുന്നു








HOUSE FORMATION COMPLETED